IndiaLatest

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 38 ലക്ഷം സമ്മാനിച്ച്‌ ഇന്‍സ്റ്റഗ്രാം

“Manju”

തങ്ങളുടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് പാരിതോഷികം സമ്മാനിച്ച്‌ ഇന്‍സ്റ്റഗ്രാം. ജയ്പൂര്‍ സ്വദേശിയായ നീരജ് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്‍സ്റ്റഗ്രാം 38 ലക്ഷം രൂപ സമ്മാനമായി നല്‍കിയത്. ലോഗിനും പാസ് വേഡും ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് നിരജ് തിരിച്ചറിഞ്ഞത്. ഇതുവഴി ഉപയോക്താവിന്റെ അനുമതി കൂടാതെ തന്നെ അതിലെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

നീരജ് ഈ വിവരം ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമിലേയും ഫെയ്‌സ്ബുക്കിന്റേയും അധികൃതരെ അറിയിച്ചു. വിശദമായ അന്വേഷണം നടത്തിയ അധികൃതര്‍, ഇത് ആധികാരികമാണെന്ന് കണ്ടെത്തിയതോടെയാണ് നീരജിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഈ വൈറസ് വഴി അക്കൗണ്ടില്‍ നിന്ന് റീലുകളുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് നീരജ് പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ പ്രശ്‌നം കണ്ടെത്തി. ഏറെ നാള്‍ തിരഞ്ഞ ശേഷമാണ് വൈറസിന്റെ സാന്നിദ്ധ്യം മനസിലാക്കാനായത്. ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാമിനും ഫെയ്‌സ്ബുക്കിനും മെസേജ് അയച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് അവരുടെ മറുപടി ലഭിച്ചത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് അവര്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നുംനീരജ് പറഞ്ഞു. അതേസമയം തുക ലഭിക്കുന്നതില്‍ ചെറിയ കാലതാമസം നേരിട്ടതിനാല്‍ മൂന്ന് ലക്ഷം രൂപ അധികമായി ലഭിച്ചെന്നും നീരജ് പറഞ്ഞു.

Related Articles

Back to top button