KeralaLatestTech

ഈ വീട് ഇ​നി പാ​ത്തൂ​ട്ടിയുടെ കൈകളില്‍

“Manju”

കൂ​ത്തു​പ​റ​മ്പ് :  അ​ടു​ക്ക​ള കാ​ര്യ​ങ്ങ​ളി​ല്‍ സ​ഹാ​യ​ത്തി​നും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ഡൈ​നിം​ഗ് ഹാ​ളി​ലെ മേ​ശ​പ്പു​റ​ത്ത് എ​ത്തി​ക്കാ​നും തി​രി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തും ഇ​നി വേ​ങ്ങാ​ട് മെ​ട്ട ക​രി​യ​ന്തോ​ടി​ലെ ചാ​ത്തോ​ത്ത് വീട്ടില്‍ പാ​ത്തൂ​ട്ടിയാണ്. ഈ പാത്തൂട്ടി ആരാണെന്നല്ലേ…? ഒരു റോ​ബോ​ട്ടാണ് ഈ സുന്ദരിക്കുട്ടി.

ഏ​ല്‍​പ്പി​ച്ച ജോ​ലി കൃ​ത്യ​മാ​യി ചെ​യ്ത് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു ഇ​വ​ള്‍. ഓ​ട്ടോ​മാ​റ്റി​ക്കാ​യും മാ​നു​വ​ലാ​യു​മാ​ണ് റോ​ബോ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്ബോ​ള്‍ വ​ഴി സ്വ​യം തി​രി​ച്ച​റി​ഞ്ഞ് അ​ടു​ക്ക​ള​യി​ല്‍ നി​ന്നും ഡൈ​നിം​ഗ് ഹാ​ളി​ലേ​ക്ക് പ​ര​സ​ഹാ​യം കൂ​ടാ​തെ സ​ഞ്ച​രി​ക്കും. വ​ഴി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​തി​നെ കൊ​ണ്ടു പോ​കേ​ണ്ടി വ​ന്നാ​ല്‍ മാ​നു​വ​ല്‍ മോ​ഡി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വ​ഴി തി​രി​ച്ച​റി​ഞ്ഞു സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഷി​യാ​ദ് ഇ​തി​ന് പാ​ത്തൂ​ട്ടി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
മാ​താ​വും പി​താ​വും സ​ഹോ​ദ​ര​നും ഉ​ള്‍​പ്പെ​ടു​ന്ന ഷി​യാ​ദി​ന്‍റെ കു​ടും​ബ​ത്തി​ലെ‍ ഒ​രം​ഗ​മാ​യി ഇ​നി റോ​ബോ​ട്ടും ഉണ്ടാകും. വേ​ങ്ങാ​ട് ഇ​കെ നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ്ല​സ് ടു ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഷി​യാ​ദ്. ഷി​യാ​ദ് പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ത് ഒ​രു പ്രോ​ജ​ക്ടാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു റോബോട്ടിന്റെ നിര്‍മ്മാണം. ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ന​ല്‍​കി പി​താ​വും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി. മേ​ക്ക​പ്പും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളും ചെയ്ത് ഉമ്മയും സ​ഹോ​ദ​ര​നും സ​ഹാ​യ​ത്തി​നെ​ത്തി. റോ​ബോ​ട്ട് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി സ​ഹ​പാ​ഠി അ​ര്‍​ജു​നും സ​ഹാ​യി​ച്ചു. പ്ലാ​സ്റ്റി​ക്ക് സ്റ്റൂ​ള്‍, അ​ലൂ​മി​നി​യം ഷീ​റ്റ്, നാ​ല് ട​യ​ര്‍, ഒ​രു ഫീ​മെ​യി​ല്‍ ഡ​മ്മി, ഒ​രു സെ​ര്‍​വിം​ഗ് ട്രേ ​തു​ട​ങ്ങി​യ​വ നി​ര്‍​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു. സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത് എം​ഐ​ടി ആ​പ്പ് വ​ഴി നി​ര്‍​മി​ച്ച മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും അ​ഡ്മെ​ഗാ മൈ​ക്രോ ക​ണ്‍​ട്രോ​ള​റും ഐ​ആ​ര്‍, അ​ള്‍​ട്രാ​സോ​ണി​ക് സെ​ന്‍​സ​റു​ക​ളു​മാ​ണ്.

പാ​പ്പി​നി​ശേ​രി ഹി​ദാ​യ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​കെ അ​ബ്ദു​റ​ഹി​മാ​ന്‍റെ​യും ചാ​ത്തോ​ത്ത് സെ​റീ​ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍ ഷി​യാ​സ് ‍ .

Related Articles

Back to top button