ErnakulamIndiaLatest

രണ്ടാം വിവാഹം; ഭര്‍ത്താവിനും രണ്ടാം ഭാര്യയ്‌ക്കും സസ്‌പെന്‍ഷന്‍

“Manju”

കാക്കനാട് : ഭാര്യ ഉണ്ടായിരിക്കെ രണ്ടാമത് വിവാഹം കഴിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് എം.പി.പദ്മകുമാറിനെയാണ് കളക്ടര്‍ സസ്‌പെന്റ് ചെയ്തത്.
രണ്ടാം ഭാര്യയും തൃപ്പൂണിത്തുറ ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കുമായ ടി.സ്മിതയെയും സസ്‌പെന്റ് ചെയ്തു.

പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.പദ്മകുമാര്‍ നേരത്തെ വിവാഹം കഴിച്ചയാളാണ്. എന്നാല്‍ ആദ്യ ഭാര്യ ഉണ്ടായിരിക്കെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഭാര്യ പരാതിയുമായി കളക്ടറെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നടപടിയെടുത്തത്.
ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് പദ്മകുമാറിനെതിരെയുളള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്‌തെന്ന കുറ്റം സ്മിതയ്‌ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

Related Articles

Back to top button