IndiaLatest

ഗുണ നിലവാരമില്ലാത്ത പ്രഷര്‍ കുക്കര്‍ വിറ്റു ;ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം പിഴ

“Manju”

ന്യൂഡല്‍ഹി : ഗുണ നിലവാരമില്ലാത്ത പ്രഷര്‍ കുക്കര്‍ വില്‍പ്പന നടത്തിയതിന് ഫ്ലിപ്കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ഫ്ലിപ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കറിന് ഗുണനിലവാരമില്ലെന്ന് കാണിച്ച്‌ ഉപയോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

പിഴതുക ഒരാഴ്ചക്കകം നല്‍കണമെന്നും ഉത്തരവുണ്ട്. കഴിഞ്ഞ മാസം ഫ്ലിപ്കാര്‍ട്ടിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ വിഭാഗം ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. 598 പ്രഷര്‍കുക്കറുകള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തിയ അധികൃതര്‍ എല്ലാ ഉല്‍പ്പന്നങ്ങളും തിരികെ എടുക്കണമെന്നും ഉപയോക്താക്കള്‍ പണം തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button