IndiaLatest

അസംപെണ്‍കുട്ടിയ്ക്ക് തുണയായി ശിശുക്ഷേമ സമിതി

“Manju”

തിരുവനന്തപുരം :വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ അസംസ്വദേശിയായ പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. ആഗസ്ത് ഒന്നിനാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് ഗുവാഹത്തിയില്‍ നിന്നുള്ള ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയത്. ചൈല്‍ഡ് ലൈൻ റെയില്‍വേ ഡസ്ക് കുട്ടിയെ ശിശുക്ഷേമസമിതിയി്ല്‍ ഏല്പിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടി മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കുട്ടിയ്ക്ക് പേരൂര്‍കട മാനസീകാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി. ബാലസംരക്ഷണ കേന്ദ്രമായ കളിവീട്ടില്‍ പാര്‍പ്പിച്ചു. സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിയുടെ സ്ഥലം മനസിലാക്കാൻ ബുദ്ധിമുട്ടിയെങ്കിലും കുട്ടി കാണിച്ച ഗുവാഹത്തി പ്ലാറ്റ്ഫോം ടിക്കറ്റ് സഹായമായി. ഇതനുസരിച്ച് അസമിലെ കാംരൂപ് ശിശുക്ഷേമസമിതിയുമായും അസം ബാലാവകാശ കമ്മീഷനുമായും ബന്ധപ്പെട്ടു. ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിഫ ബീഗം, മെമ്പര്‍മാരായ അഡ്വ.മേരി ജോണ്‍, ആലീസ് സ്കറിയ, രവീന്ദ്രൻ, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വനിതാപോലീസുകാര്‍, എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍, കളിവീട് ഹൗസ് മദര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ അസമിലെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി.

Related Articles

Back to top button