LatestThiruvananthapuram

ബാലുവിന് ആദരവ് അര്‍പ്പിച്ച്‌ ആറ്റിങ്ങല്‍ പൊലീസ്

“Manju”

ആറ്റിങ്ങല്‍: പോത്തന്‍കോട് കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനുള്ള യാത്രയ്ക്കിടെ കായലില്‍ വള്ളം മറിഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട പൊലീസുകാരന് ആറ്റിങ്ങല്‍ പൊലീസ് സേന ആദരവ് അര്‍പ്പിച്ചു.
തിരുവനന്തപുരം എസ്.എ.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാര്‍ത്തിക വീട്ടില്‍ ബാലുവാണ് (27)​ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

മൃതദേഹം ബാലുവിന്റെ ജന്മനാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ വച്ച്‌ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ആദരവ് അര്‍പ്പിച്ചത്. മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചും സല്യൂട്ട് നല്‍കിയുമാണ് ആറ്റിങ്ങലിലെ പൊലീസുകാര്‍ സഹപ്രവര്‍ത്തകന് അന്തിമോപചാരം അര്‍പ്പിച്ചത്.

Related Articles

Back to top button