KeralaLatest

സന്യാസദീക്ഷാവാര്‍ഷികത്തിന് പന്ത്രണ്ട് പേര്‍ക്ക് ദീക്ഷ നല്‍കാന്‍ ശുപാര്‍ശ

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ബ്രഹ്മചാരി സ്വഭാവത്തില്‍ കര്‍മ്മം ചെയ്തു വരുന്നവരില്‍ പന്ത്രണ്ട് പേരെ ഗുരുകൽപ്പനയ്ക്ക് വിധേയമായി നിയമാവലി അനുശാസിക്കുന്ന പ്രകാരം ആശ്രമത്തിന്റെ സന്ന്യാസിസംഘത്തിലേക്ക് അംഗങ്ങളായി നിയോഗിക്കുന്നതിനുള്ള നിർദ്ദേശം ഗുരുധർമ്മപ്രകാശസഭയുടെ പരിഗണനയ്ക്കായി നൽകുന്നതിന് ഇന്ന് (24/09/2022 ശനിയാഴ്ച) ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. അനൂപ്.ടി.പി, ബാബു.ഇ.ഒ, ബിനീഷ്.എം, ബിജുമോന്‍ .പി.എം, ഗിരീഷ്.ഇ., ഹരികൃഷ്ണന്‍.ജി, മനോജ് കുമാര്‍.സി.പി, മനോജ് കുമാര്‍.കെ.പി, നിബു.വി.എസ്, രാജീവന്‍.ഒ.പി, രാജീവന്‍ .പി.എസ്, ശ്രീജിത്ത്.എം.വി എന്നിവരെയാണ് പുതിയ അംഗങ്ങളായി ശുപാര്‍ശ ചെയ്തിട്ടുളളത് . ഈ വരുന്ന ഒക്ടോബര്‍ 5 ബുധനാഴ്ചയാണ് സന്യാസദീക്ഷ വാര്‍ഷികം.

Related Articles

Back to top button