InternationalLatest

മാസ്ക് ധരിച്ചില്ല; യാത്രക്കാരനെ പുറത്താക്കി അമേരിക്കൻ എയർലൈൻസ്

“Manju”

സിന്ധുമോള്‍ ആര്‍

 

വാഷിങ്ടന്‍: മാസ്ക് ധരിക്കാതിരുന്നതിനെ തുടർന്ന് യാത്രക്കാരനെ അമേരിക്കൻ എയർലൈൻസ് പുറത്താക്കി. ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽനിന്ന് ഡാലസിലെ ഫോർത്ത് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണു സംഭവം. ബ്രാൻഡൺ സ്ട്രാക്ക എന്നയാളെയാണു വിമാനത്തിൽനിന്നു പുറത്താക്കിയത്. സംഭവത്തെക്കുറിച്ച് ഇയാൾ ട്വീറ്റ് ചെയ്തതോടെയാണു വിവരം പുറത്തുവന്നത്.

ബുധനാഴ്ചയാണ് സംഭവം. കോവിഡിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനയാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. സ്ട്രാക്കയോടും മാസ്ക് ധരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സ്ട്രാക്ക തയാറായില്ല. ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തിൽനിന്നു പുറത്താക്കി. കൂടെയുള്ള യാത്രക്കാരും ഇയാളെ മാസ്ക് ധരിക്കാൻ നിർബന്ധിച്ചിരുന്നു. മാസ്ക് ധരിക്കാതെ യാത്ര ചെയ്യാനാകില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ എതിർപ്പുകൾ കൂടാതെ സ്ട്രാക്ക ഇറങ്ങിപ്പോയെന്ന് സഹയാത്രികർ പറഞ്ഞു.

കമ്പനിയുടെയും ജീവനക്കാരുടെയും നിർദേശങ്ങൾ പാലിക്കാതിരുന്നതോടെയാണ് സ്ട്രാക്കയെ പുറത്താക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button