KeralaLatest

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലില്‍..?

“Manju”

ബെയ്ജിംഗ്: ചൈനയില്‍ അപ്രതീക്ഷിത രാഷ്‌ട്രീയ അട്ടിമറി നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്‍റ് ഷി ചിന്‍ പിംഗിനെ അധികാരത്തില്‍ നിന്നും മാറ്റി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തയ്ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഷിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഇടഞ്ഞുവെന്നും തുടര്‍ന്ന് പ്രസിഡന്‍റിനെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വീട്ടു തടങ്കലിലാക്കി എന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

നവമാധ്യമങ്ങളിലും വാര്‍ത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button