KeralaLatest

ലതികാ സുഭാഷ് മഹിളാ വിഭാഗം അധ്യക്ഷയാകുമെന്ന് സൂചന

“Manju”

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയില്‍ മഹിളാ വിഭാഗം അധ്യക്ഷയായേക്കുമെന്ന് സൂചന. എന്‍സിപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ വനിതകള്‍ എത്തുമെന്ന് ലതിക പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച്‌ ഇന്ദിരാ ഭവനു മുന്‍പില്‍ തല മൊട്ടയടിച്ച്‌ പ്രതിക്ഷേധിച്ചിരുന്നു. ലതികയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

Related Articles

Back to top button