KeralaLatest

തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തില്‍ വിദ്യാരംഭം

“Manju”

മംഗലപുരം : തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ കുരുന്നുകൾക്ക് വിദ്യാരംഭം നടത്തുന്നു.2022 ഒക്ടോബർ അഞ്ചാം തീയതി ബുധനാഴ്ച രാവിലെ 7:30 മുതൽ നടത്തുന്ന വിദ്യാരംഭത്തിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ, നടനും സംവിധായകനുമായ മധുപാൽ, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും പ്രശസ്ത കവിയുമായ പ്രൊഫ വി മധുസൂദനൻ നായർ, പ്രൊഫ വി എൻ മുരളി, ഡോ നടുവട്ടം ഗോപാലകൃഷ്ണൻ,ഡോ പ്രശോഭനൻ, പ്രൊഫ ഷാജി,ഡോ പി വേണുഗോപാൽ, പ്രൊഫ എം ആർ സഹൃദയൻ തമ്പി,വട്ടപറമ്പിൽ പീതാംബരൻ, ഡോ എ സമ്പത് എക്സ് എം പി, ഗിരീഷ് പുലിയൂർ, സുമേഷ് കൃഷ്ണൻ തുടങ്ങിയ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തും. കുട്ടികളെ എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
ഫോൺ : 0471-2618873,9188546873

Related Articles

Back to top button