KeralaLatest

കിംസ് ഹെല്‍ത്ത് സ്നേഹതീരം ഓണാഘോഷത്തില്‍ പട്ടം സനിത്തിനെ ആദരിച്ചു.

“Manju”

തിരുവനന്തപുരം  : കിംസ് ഹെൽത്ത് സ്നേഹതീരം ഓണോത്സവത്തിൽ കിംസ് ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എംഐ സഹദുള്ള തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് അമരാന്തയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന്  മെമൻ്റോ നല്കി ആദരിച്ചു.
കിംസ് ഡയറക്ടറും സ്നേഹതീരം പ്രസിഡന്റുമായ  ഇ എം നജീബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ എം ഐ സഹദുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി,  സ്നേഹതീരം ജനറൽസെക്രട്ടറി എസ്.സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിൻ്റ് “ഓണപ്പൂവേ ഓമൽപൂവേ” എന്ന ഗാനത്തോടെ ഓണോത്സവംതുടങ്ങി.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ചടങ്ങ് അവസാനിച്ചു

 

Related Articles

Back to top button