KeralaLatest

സന്യാസദീക്ഷ വാര്‍ഷികം; രണ്ടാം ദിവസവും പ്രാര്‍ത്ഥനയും പുഷ്പസമര്‍പ്പണവും തുടരുന്നു.

“Manju”

പോത്തൻകോട് : ഗുരുധര്‍മ്മപ്രകാശ സഭയുടെ പുഷ്പസമര്‍പ്പണം ഇന്ന് വൈകിട്ട്  (27-09-2022 ചൊവ്വാഴ്ച) വൈകിട്ട് 7.00 ന്  നടന്നു. അഖണ്ഡമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്ത്യാദരപൂര്‍വ്വം സന്യാസി സന്യാസിനിമാരും ബ്രഹ്മചാരികളും പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പുഷ്പസമര്‍പ്പണം നടത്തി.  പുഷ്പസമര്‍പ്പണം നടത്തിയശേഷം ശേഷം പ്രാര്‍ത്ഥനാലയം വലംവെച്ച് സഹകരണമന്ദിരത്തിലെത്തി ഗുരുപാദ നമസ്കാരം ചെയ്തു. ദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും 7 മണിക്ക് സന്യാസി സംഘവും നിയുക്തരായവരും പുഷ്പസമര്‍പ്പണം നടത്തിവരുന്നു.  പ്രാര്‍ത്ഥനാസങ്കല്പങ്ങളുടെ ഭാഗമായി ഇത് രണ്ടാം ദിവസമാണ് പുഷ്പസമര്‍പ്പണം നടത്തുന്നത്.  രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തില്‍ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ലഘുചിത്ര പ്രദര്‍ശനവും നടക്കും.

സന്ന്യാസദീക്ഷാ വാർഷികത്തിന്റെ പ്രാർത്ഥനസങ്കല്പങ്ങളിൽ പങ്കെടുക്കാൻ നിരവധി ഗുരുഭക്തരാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ആശ്രമത്തിലെത്തുന്നത്. എല്ലാദിവസവും രാവിലെ 6 മണിയുടെ ആരാധനയോടെ അന്നത്തെ പ്രാർത്ഥനസങ്കൽപ്പങ്ങൾക്ക് തുടക്കമാകും. തുടർന്ന് 7.30 മണിക്ക് താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം നടക്കും. നാളെ (28-09-2022) രാവിലെ 10 മണി മുതൽ സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനനി പൂജ ജ്ഞാന തപസ്വിനി, ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വി, സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി എന്നിവർ ഉപാശ്രമങ്ങളിലെ തങ്ങളുടെ അനുഭവങ്ങൾ ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുമായി പങ്കുവെയ്ക്കും.  ഉച്ചയ്ക്ക് ഭക്ഷണശാലയിലും അടുക്കളയിലുമായി സന്യാസസംഘം വിവിധ കർമ്മങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ആരാധനയും പുഷ്പസമർപ്പണവും ഉണ്ടാകും. രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ജീവിതശൈലിരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉണ്ടാകും. ശ്രീഗോകുലം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സ്മിത കിരൺ ക്ലാസുകൾ നയിക്കും .

Related Articles

Back to top button