KeralaLatest

വിസ തട്ടിപ്പ് പ്രതിയെ മംഗലപുരം പോലീസ് പിടികൂടി.

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേർക്ക് വിസ വാഗ്ദാനം ചെന്ന് ലക്ഷ കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയായ മുദാക്കൽ വില്ലേജിൽ സുധീഷ് പൊയ്കമുക്ക് സുധീഷ് വിലാസത്തില്‍ താമസം ശശി മകൻ രതീഷ്, വയസ്സ് 40 നെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.  ഇടുക്കി സ്വദേശി അൽ അമീന്റെ പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കേസിലൂടെ  10 ലക്ഷം രൂപയോളം തട്ടിച്ചിട്ടുണ്ട്.  വിവിധ സ്ഥലങ്ങലിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ച് സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച ശേഷം അബുദാബിയിലെയും  മറ്റും എയർ പോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ് വാടസാപ്പ് ഗ്രൂപ്പുകളിൽ മെസ്സേജിട്ടശേഷം വിസയ്ക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫർ ലെറ്ററും കാണിച്ച് മുദ്രപത്രത്തില്‍  ഏഗ്രിമെന്റ് എഴുതിയും, ബാങ്ക് വഴി പണം തട്ടിയ ശേഷം താമസം മാറി പോകുകയാണ് പ്രതിയുടെ രീതി. പ്രധാനമായും തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ നിന്നാണ് കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പ്രതിയുടെ പേരിൽ ആറ്റിങ്ങൽ പോലിസ് സ്റ്റേഷനിൽ കള്ള നോട്ട് കേസ്സും നിലവിലുണ്ട്. പ്രതി പന്തളത്ത് ഒരു ഡോക്ടറുടെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരുന്നതായി മനസ്സിലാക്കിയ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി  ശിൽപ്പി ഡി.യ്ക്ക്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ബിനു ജിയുടെ നിര്‍ദ്ദേശാനുസരണം മംഗലപുരം എസ്.എച്ച്.ഒ. സജീഷ് എച്ച്.എല്‍., എ.എസ്.ഐ.  ജയൻ, ഫ്രാങ്ക്ളിൻ, സി.പി.ഒ. ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button