Uncategorized

സന്ന്യാസദീക്ഷ വാര്‍ഷികം; ഇന്ന് പ്രാർത്ഥനയുടെ ഏഴാം നാൾ

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷിക ത്തോടനുബന്ധിച്ച് ഇന്ന് (2022 ഒക്ടോബർ 2, ഞായർ) പ്രാർത്ഥനാസങ്കൽപ്പങ്ങളുടെ ഏഴാംനാൾ. ഇനി രണ്ടു നാൾ കൂടിക്കഴിഞ്ഞാൽ ഒക്ടോബർ 5 ബുധനാഴ്ച ശാന്തിഗിരി പരമ്പരയുടെ സമർപ്പണത്തിന്റെ ദിനമായ സന്ന്യാസദീക്ഷാ വാർഷികദിനമാണ്. ഇന്ന് രാവിലെ 6 മണിയുടെ ആരാധനയിലും തുടർന്ന് നടന്ന പുഷ്പസമർപ്പണത്തിലും ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും നിയുക്തരായവരും പങ്കെടുത്തു. പുഷ്പസമർപ്പണത്തിനു ശേഷം എല്ലാവരും പ്രാർത്ഥനാലയത്തിൽ വലം വെച്ച് പ്രാർത്ഥിച്ച് സഹകരണമന്ദിരത്തിൽ ഗുരുപാദവന്ദനം നടത്തി. പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ ഏരിയകളിൽ നിന്നെത്തിയ ഗുരുഭക്തരെക്കൊണ്ട് ആശ്രമാങ്കണം നിറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗുരു നമുക്ക് തന്ന വലിയ കർമ്മത്തിലേക്കാണ് ശാന്തിഗിരിയുടെ പുതുതലമുറ ചുവടുവയ്ക്കുന്നതെന്നും ദൈവനിയോഗമായി ലഭിക്കുന്ന അവസരങ്ങളാണിതെന്നും സ്വാമി പറഞ്ഞു. രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി, സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി എന്നിവർ ആശ്രമജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെയ്ക്കും. 11 ന് ‘ആരോഗ്യസംരക്ഷണം” എന്ന വിഷയത്തിൽ ശാന്തിഗിരി ആശ്രമം ഉപദേശക സമിതി ഹെൽത്ത്കെയർ വിഭാഗം പേട്രൺ ഡോ. കെ. എൻ . ശ്യാമപ്രസാദ് ക്ലാസെടുക്കും. ഉച്ചയ്ക്ക് 3 മണിക്ക് സന്ന്യാസസംഘത്തിലേക്ക് നിയുക്തരായവരോട് ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി സംസാരിക്കും. സ്പിരിച്വൽ സോണിൽ സ്റ്റെഫാൻ ഷിസ്സെ, ദർശിൽ അനിൽകുമാർ ഭട്ട്, ഡോ.റോസി നന്ദി, ശാലിനി പ്രിഥി, ഗുരുചന്ദ്രിക, അനിതാറാണി എന്നിവർക്കായി സ്വമി ഭക്തദത്തൻ ജ്ഞാന തപസ്വി, എം. ഡി.ശശികുമാർ എന്നിവർ നയിക്കുന്ന പ്രത്യേക ആശയവിനിമയ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ആരാധനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ നടക്കുന്ന സത്സംഗത്തിൽ സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, ഡോ.റ്റി.എസ്. സോമനാഥൻ എന്നിവർ സംസാരിക്കും.

Related Articles

Check Also
Close
Back to top button