KeralaLatest

പാക് കറൻസി നിരോധിച്ച് താലിബാന്‍

“Manju”

 

കാബൂള്‍ : അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഏറെനാളായി സ്വരച്ചേര്‍ച്ചയിലല്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് അധികാരം പിടിച്ചെടുക്കാന്‍ ആയുധങ്ങളടക്കം നല്‍കി സഹായിച്ചെങ്കിലും ഒടുവില്‍ ഭീകര ഭരണകൂടം പാകിസ്ഥാനുമായി ഇടയുകയായിരുന്നു.
ഇപ്പോഴിതാ പാക് കറന്‍സിയെ സമ്ബൂര്‍ണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ് താലിബാന്‍. പാകിസ്ഥാന്‍ രൂപ ഉപയോഗിക്കുന്നതിലുള്ള നിരോധനം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ഖാമ പ്രസാണ് ഈ വിവരം പുറത്തുവിട്ടത്.
താലിബാന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് പാകിസ്ഥാന്‍ കറന്‍സിയുടെ നിരോധനത്തെ കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാക് കറന്‍സിയില്‍ വിനിമയം നടത്തുന്നത് പൂര്‍ണമായും നിരോധിച്ചതായി താലിബാന്‍ അറിയിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ വ്യാപാരികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇപ്പോഴും പാക് കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച്‌ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ പാക് കറന്‍സിയാണ് ഉപയോഗിക്കുന്നത്. താലിബാന്റെ പുതിയ നീക്കം ഇവര്‍ക്ക് വലിയ നഷ്ടവും തിരിച്ചടിയുമാവും. താലിബാനെ അനുനയിപ്പിക്കാന്‍ കഴിയാത്തത് പാക് ഭരണകൂടത്തിനും വലിയ തലവേദനയാവും.

Related Articles

Back to top button