InternationalLatest

ഐഫോണ്‍ അടക്കം എല്ലാ ഫോണുകള്‍ക്കും ഇനി ഒറ്റ ചാര്‍ജ്ജര്‍

“Manju”

ഐഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന യൂറോപ്യൻ യൂണിയന്റെ തീരുമാനം ചർച്ചയാവുകയാണ്. 2024 അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും യു.എസ്.ബി ടൈപ്പ് സി ചാർജിങ് പോർട്ടുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് യൂറോപ്യൻ പാർലമെന്റ് പാസാക്കിയ നിയമം.

2024 അവസാനത്തോടെ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ക്യാമറകളിലും ടൈപ്പ്-സി ചാർജിങ് പോർട്ട് ആയിരിക്കണം. 2026 മുതൽ ഈ നിബന്ധന ലാപ്‌ടോപ്പുകൾക്കും ബാധകമാകും. ചുരുക്കിപ്പറഞ്ഞാൽ ആപ്പിളായാലും ആൻഡ്രോയിഡായാലും ചാർജ്ജർ ഒരേ ടൈപ്പ് മതിയാവും.

Related Articles

Back to top button