KeralaLatest

ബ​​​​സ​​​​പ​​​​ക​​​​ടം; ഡ്രൈ​​വ​​റും ഉ​​ട​​മ​​യും അ​​റ​​സ്റ്റില്‍

“Manju”

വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി: ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ഞ്ചു​​​​മൂ​​​​ര്‍​​​​ത്തി​​മം​​​​ഗ​​​​ല​​​​ത്ത് വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​തു​​​​പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ബ​​​​സ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ടൂ​​​​റി​​​​സ്റ്റ് ബ​​​​സ് ഡ്രൈ​​​​വ​​​​ര്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ഇ​​​​ല​​​​ഞ്ഞി സ്വ​​​​ദേ​​​​ശി ജോ​​​​മോ​​​​ന്‍ (46), ബ​​​​സ് ഉ​​​​ട​​​​മ കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി അ​​​​രു​​​​ണ്‍ (30) എ​​​​ന്നി​​​​വ​​​​രെ ആ​​​​ല​​​​ത്തൂ​​​​ര്‍ ഡി​​​​വൈ​​​​എ​​​​സ്പി ആ​​​​ര്‍.അ​​​​ശോ​​​​കി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ന​​​​ര​​​​ഹ​​​​ത്യ​​​​ക്കാ​​​​ണ് ഡ്രൈ​​​​വ​​​​ര്‍​​​​ക്കെ​​​​തിരേ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​പ​​​​ക​​​​ടസാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന​​​​റി​​​​ഞ്ഞു കൊ​​​​ണ്ടു​​ത​​​​ന്നെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ല്‍ ബ​​​​സ് ഓ​​​​ടി​​​​ച്ച്‌ അ​​​​പ​​​​ക​​​​ടം വ​​​​രു​​​​ത്തി എ​​​​ന്ന​​​​താ​​​​ണ് ഡ്രൈ​​​​വ​​​​ര്‍​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന കു​​​​റ്റം. മ​​​​റ്റു നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഡി​​​​വൈ​​​​എ​​​​സ്പി പ​​​​റ​​​​ഞ്ഞു.

കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​യ ഡ്രൈ​​​​വ​​​​റെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തി​​​​നാ​​​​ണ് ഉ​​​​ട​​​​മ​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​ത്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ബ​​​​സ് ഉ​​​​ട​​​​മ, കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ഡ്രൈ​​​​വ​​​​ര്‍, യാ​​​​ത്ര​​​​ക്കാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കും. കേ​​​​സി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​​​​ക്ക് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഡി​​​​വൈ​​​​എ​​​​സ്പി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി.

ച​​​​വ​​​​റ​​​​യി​​​​ല്‍​​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ ബ​​​​സ് ഡ്രൈ​​​​വ​​​​റെ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. ഡ്രൈ​​​​വ​​​​ര്‍ മ​​​​ദ്യ​​​​പി​​​​ച്ചി​​​​രു​​​​ന്നോ എ​​​​ന്ന​​​​തും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​പ​​​​ക​​​​ട സ​​​​മ​​​​യ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ബ​​​​സ്, കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്പീ​​​​ഡ്, ഈ ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ധ​​​​ത്തി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യോ എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​ക്കും.

കെ​​​​എ​​​​സ്‌ആ​​​​ര്‍​​​​ടി​​​​സി ബ​​​​സ് പെ​​​​ട്ടെ​​​​ന്ന് വേ​​​​ഗം കു​​​​റ​​​​ച്ച​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​യ​​​​ര്‍​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട ടൂ​​​​റി​​​​സ്റ്റ് ബ​​​​സ് ഡ്രൈ​​​​വ​​​​ര്‍ ജോ​​​​മോ​​​​ന്‍ സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആം​​​​ബു​​​​ല​​​​ന്‍​​​​സി​​​​ല്‍ വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ വ്യാ​​​​ജ​​​​പേ​​​​രി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടിയശേഷം മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related Articles

Back to top button