InternationalLatest

ഗള്‍ഫ് – ഇന്ത്യ എക്സ്പ്രസ് കപ്പല്‍ സര്‍വീസിന് തുടക്കം

“Manju”

ദോഹ: ഹമദ് തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗള്‍ഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്-2) സര്‍ക്കുലര്‍ ഷിപ്പിംഗ് സര്‍വീസ് ആരംഭിച്ചു. ഹമദ് തുറമുഖത്തെ പുതിയ കപ്പല്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല അലാദിന്‍ എക്സ്പ്രസിനായിരിക്കുമെന്ന് ക്യു ടെര്‍മിനല്‍സ് അറിയിച്ചു.

ഖത്തറിനെ ഇന്ത്യ, ബഹ്റൈന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍ ഷിപ്പ് സര്‍വീസ്. ഗുജറാത്തിലെ മുന്ദ്ര അദാനി ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച്‌ സൗദി അറേബ്യയിലെ കിങ് അബ്ദുല്‍ അസീസിലേയ്ക്ക് പോകുന്ന കപ്പല്‍ അവിടെ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍, ഖത്തറിലെ ഹമദ്, യുഎഇയിലെ ജബല്‍ അലി എന്നീ തുറമുഖങ്ങള്‍ വഴി വീണ്ടും മുന്ദ്ര തുറമുഖത്ത് എത്തും.

ഖത്തറും ഇന്ത്യയുള്‍പ്പെടെയുള്ള നാല് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ കപ്പല്‍ സര്‍വീസ് സഹായിക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയുമായി ബന്ധിപ്പിച്ചുള്ള ഷിപ്പിംഗ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിലാണ് ഗള്‍ഫ്-ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആദ്യ സര്‍വീസായ ഗള്‍ഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്) മുന്ദ്രയില്‍ നിന്ന് സൊഹാര്‍, ജബല്‍ അലി, അജ്മാന്‍, റാസ് അല്‍ ഖൈമ തുറമുഖങ്ങളിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button