InternationalLatestMusic

ആ​ഗാ ഖാ​ന്‍ മ്യൂ​സി​ക് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു

“Manju”

മ​സ്ക​ത്ത്​: ഈ ​വ​ര്‍​ഷ​ത്തെ ആ​ഗാ ഖാ​ന്‍ മ്യൂ​സി​ക് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 21 മു​ത​ല്‍ 31വ​രെ ന​ട​ക്കു​ന്ന ആ​ഗാ ഖാ​ന്‍ ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ അ​വാ​ര്‍​ഡി​ന്റെ ഭാ​ഗ​മാ​യാ​ണ്​ മ്യൂ​സി​ക്​ അ​വാ​ര്‍​ഡ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.  ഇ​ന്ത്യ​ന്‍ ത​ബ​ല വി​ദ്വാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍, ‘പ​ഷ്തൂ​ണ്‍ നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ രാ​ജ്ഞി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​കി​സ്താ​ന്റെ സ​ര്‍​സം​ഗ, താ​ന്‍​സ​നി​യ​യി​ലെ യ​ഹ്‌​യ ഹു​സൈ​ന്‍ അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​രാ​ണ്​ അ​വാ​ര്‍​ഡ്​ ജേ​താ​ക്ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​മു​ഖ​ര്‍. ഒ​മാ​നി സം​ഗീ​ത പൈ​തൃ​ക​ത്തി​നാ​യു​ള്ള സേ​വ​ന​ത്തി​ലെ മി​ക​വ്​ പ​രി​ഗ​ണി​ച്ച്‌​ ഒ​മാ​നി​ലെ മു​സ​ല്ലം അ​ല്‍ കാ​ത്തി​രി​യെ പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​നും ജൂ​റി തി​ര​ഞ്ഞെ​ടു​ത്തു. അ​ഫെ​ല്‍ ബോ​കൗം (മാ​ലി), പെ​നി കാ​ന്ദ്ര റി​നി (ഇ​ന്തോ​നേ​ഷ്യ), അ​സി​ന്‍ ഖാ​ന്‍ ലം​ഗ (ഇ​ന്ത്യ), കൂം​ബെ​യ്ന്‍ മി​ന്റ് എ​ലി വാ​ര​ക​നെ (മൗ​റി​ത്താ​നി​യ), ദൗ​ദ് ഖാ​ന്‍ സ​ദോ​സാ​യി (അ​ഫ്ഗാ​നി​സ്താ​ന്‍), സൗ​മി​ക് ദ​ത്ത (യു.​കെ), യാ​സ്മി​ന്‍ ഷാ​ഹോ​സൈ​നി (ഇ​റാ​ന്‍) എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ള്‍.
മി​ഡി​ല്‍ ഈ​സ്റ്റ്, മ​ധ്യേ​ഷ്യ, ദ​ക്ഷി​ണേ​ഷ്യ, വ​ട​ക്കേ ആ​ഫ്രി​ക്ക തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രെ പി​ന്തു​ണ​ക്കു​ക​യും സം​ഗീ​ത പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019ലാ​ണ്​ അ​വാ​ര്‍​ഡി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്. ബ​ഹ്‌​റൈ​ന്‍ അ​തോ​റി​റ്റി ഫോ​ര്‍ ക​ള്‍​ച്ച​ര്‍ ആ​ന്‍​ഡ് ആ​ന്‍​റി​ക്വി​റ്റീ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ശൈ​ഖ ഹാ​ല ബി​ന്‍​ത് മു​ഹ​മ്മ​ദ് അ​ല്‍ ഖ​ലീ​ഫ, ബ്രി​ട്ടീ​ഷ് ന​ര്‍​ത്ത​ക​നും നൃ​ത്ത​സം​വി​ധാ​യ​ക​നു​മാ​യ അ​ക്രം ഖാ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ അ​ന്താ​രാ​ഷ്‌​ട്ര ക​ലാ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.
ദി​ല്‍​ഷാ​ദ് ഖാ​ന്‍ (ഇ​ന്ത്യ), ഗോ​ള്‍​ഷ​ന്‍ എ​ന്‍​സെം​ബി​ള്‍ (ഇ​റാ​ന്‍), സെ​യ്ന്‍ സ​ഹൂ​ര്‍ (പാ​കി​സ്താ​ന്‍), സെ​യ്ദ് മു​ഹ​മ്മ​ദ് മു​സാ​വി ആ​ന്‍​ഡ് മ​ഹൂ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (ഇ​റാ​ന്‍) തു​ട​ങ്ങി​യ​വ​ര്‍ സം​ഗീ​ത​ത്തി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍​ക്ക് ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​ത്തി​നും അ​ര്‍​ഹ​രാ​യി.

Related Articles

Back to top button