IndiaLatest

ഇന്ത്യന്‍ നിര്‍മിത ഡ്രോണ്‍ ; ‘ദ്രോണി’ അവതരിപ്പിച്ച്‌ ധോണി

“Manju”

ചെന്നൈ: ഇന്ത്യന്‍ നിര്‍മിത ഡ്രോണ്‍ ക്യാമറ ദ്രോണിഅവതരിപ്പിച്ച്‌ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. ക്വാഡ്‌കോപ്റ്റര്‍ കണ്‍സ്യൂമര്‍ ക്യാമറ ഡ്രോണാണ് ദ്രോണി‘. ചെന്നൈ ആസ്ഥാനമായ സ്‌റ്റാര്‍ട്ട്‌അപ്പ് കമ്പനിയായ ഗരുഡ എയ്‌റോസ്‌പേസാണ് ഡ്രോണ്‍ നിര്‍മിച്ചിരിക്കുന്നത്.

ഇന്നലെ ചെന്നെയില്‍വച്ച്‌ നടന്ന ചടങ്ങിലാണ് ഡ്രോണ്‍ പുറത്തിറക്കിയത്. മ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി. വിവിധ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ദ്രോണിഉപയോഗപ്രദമാണ്. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ഡ്രോണ്‍ ലഭ്യമാകുമെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അഗ്നിശ്വര്‍ ജയപ്രകാശ് പറഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കിസാന്‍ ഡ്രോണുംഞായറാഴ്‌ച കമ്പനി പുറത്തിറക്കിയിരുന്നു. ബാറ്ററിയിലാണ് കിസാന്‍ ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം 30 ഏക്കറോളം സ്ഥലത്ത് കീടനാശിനി തളിക്കാന്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച്‌ സാധ്യമാകും. കീടനാശിനി തളിക്കല്‍, സോളാര്‍ പാനല്‍ വൃത്തിയാക്കല്‍, വ്യാവസായിക പൈപ്പ്‌ലൈന്‍ പരിശോധനകള്‍, പൊതു അറിയിപ്പുകള്‍ നല്‍കല്‍, വിതരണം ചെയ്യല്‍, മാപ്പിങ്, സര്‍വേയിങ്‌ എന്നിവയ്ക്ക് കര്‍ഷകരെ സഹായിക്കുന്ന ഡ്രോണാണ് കിസാന്‍ ഡ്രോണ്‍‘.

Related Articles

Back to top button