KeralaLatest

22 കാരന്റെ വയറില്‍ നിന്ന് പുറത്തെടുത്തത് 14 സെന്റീമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ഗ്ലാസ്

“Manju”

പട്‌ന : 22 കാരനായ യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് സ്റ്റീല്‍ ഗ്ലാസ്. ബീഹാറിലെ ബേട്ടിയയിലാണ് സംഭവം. കഠിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തുവരികയും ചെയ്തതോടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിന്റെ വയറ് സ്‌കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. 14 സെന്റീമീറ്റര്‍ ( ഏകദേശം 5.5 ഇഞ്ച് ) നീളമുള്ള ഗ്ലാസ് ഇയാളുടെ വയറ്റില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ നടത്തി.

11 ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തിയാണ് ഗ്ലാസ് പുറത്തെടുത്തത്. കൊളോസ്റ്റമിയിലൂടെയാണ് ഇത് നീക്കം ചെയ്തത്. കുടലില്‍ ദ്വാരമുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയാണ് കൊളോസ്റ്റമി. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ഇന്ദ്രശേഖര്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. യുവാവ് മദ്യലഹരിയിലായപ്പോള്‍ ശരീരത്തിലേക്ക് ഈ ഗ്ലാസ് കയറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം. മദ്യലഹരിയിലായതിനാല്‍ 22 കാരന് ഒന്നും ഓര്‍മ്മയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button