IndiaLatest

സൈന്യവും ‘ഇലക്‌ട്രിക്കിലേയ്ക്ക്’

“Manju”

ന്യൂഡല്‍ഹി: കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സൈന്യത്തിലെ തിരഞ്ഞെടുത്ത യൂണിറ്റുകള്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങും. തിരഞ്ഞെടുത്ത യൂണിറ്റുകളിലെ 25 ശതമാനം ചെറുവാഹനങ്ങളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോര്‍ സൈക്കിളുകളും സമയബന്ധിതമായി ഇലക്‌ട്രിക്കാക്കും.

സൈന്യത്തിനാവശ്യമായ ചാര്‍ജിംഗ് പോയിന്റുകളും ക്രമീകരിക്കും. ഇവിടെ ഒരു ഫാസ്റ്റ് ചാര്‍ജറും രണ്ടോ മൂന്നോ സ്ലോ ചാര്‍ജറുകളും ഉണ്ടാകും. ഇലക്‌ട്രിക് സര്‍ക്യൂട്ട് കേബിളുകളും വാഹനങ്ങളുടെ എണ്ണമനുസരിച്ച്‌ ട്രാന്‍സ്ഫോര്‍മറുകളും സ്റ്റേഷനുകളില്‍ സ്ഥാപിക്കും. സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.

തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ക്കായി ഇലക്‌ട്രിക് ബസുകള്‍ വാങ്ങുന്നതിലൂടെ നിലവിലുള്ളവയുടെ കുറവ് നികത്താനും കഴിയും. 24 ഫാസ്റ്റ് ചാര്‍ജറുകള്‍ക്കൊപ്പം 60 ബസുകള്‍ വാങ്ങുന്നതിനുള്ള പ്രാരംഭ ടെന്‍ഡറും ഉടന്‍ പ്രഖ്യാപിക്കും. സൈന്യത്തിന് ലഭ്യമാക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനം ഏപ്രിലില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. ടാറ്റ മോട്ടോഴ്സ്, പെര്‍‌ഫെക്‌ട് മെറ്റല്‍ ഇന്‍ഡസ്ട്രീസ് (പി.എം.ഐ), റിവോള്‍ട്ട് മോട്ടേഴ്സ് തുടങ്ങിയ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളുടെ പ്രദര്‍ശനമാണ് അന്ന് നടന്നത്.

സൈന്യം വാങ്ങുന്ന ഇലക്‌ട്രിക് വാഹനങ്ങള്‍
ചെറുവാഹനം- 25
ബസ്- 38 %
മോട്ടോര്‍ സൈക്കിള്‍- 48 %
24 ഫാസ്റ്റ് ചാര്‍ജറുകളും 60 ബസും വാങ്ങാന്‍ പ്രാരംഭ ടെന്‍ഡര്‍ ഉടന്‍
ആവശ്യമായ ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കും
ഇവിടെ ഫാസ്റ്റ് ചാര്‍ജറും രണ്ടോ മൂന്നോ സ്ലോ ചാര്‍ജറും
സോളാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും

Related Articles

Back to top button