IndiaLatest

ആദ്യത്തെ കുട്ടിത്തേവാങ്ക് സങ്കേതം തമിഴ്‌നാട്ടില്‍

“Manju”

ചെന്നൈ: കരൂര്‍, ദിണ്ടിക്കല്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂര്‍ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമാക്കി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവിസങ്കേതമാണിതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കരൂര്‍, ദിണ്ടിക്കല്‍ ജില്ലകളില്‍ 11,806 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശമാണ് സങ്കേതമായി പ്രഖ്യാപിച്ചത്.

കുട്ടിത്തേവാങ്കുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും അവ നേരിടുന്ന ഭീഷണികള്‍ ലഘൂകരിച്ച്‌ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. പ്രത്യേകസങ്കേതം വരുന്നതിലൂടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.

കരൂര്‍, ദിണ്ടിക്കല്‍ ജില്ലകളിലെ വനമേഖല കുട്ടിത്തേവാങ്കുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി നേരത്തേ കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മരങ്ങളില്‍ ചെലവഴിക്കുന്ന കുട്ടിത്തേവാങ്കുകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ വേട്ടയാടുന്നതിലൂടെ കര്‍ഷകര്‍ക്കു പ്രയോജനംചെയ്യുന്നുണ്ട്.

Related Articles

Back to top button