IndiaLatest

5 ജി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചത്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി 5 ജി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ 5 ജിയുടെ കഥ ഇതുവരെ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. “ആരുടെയും സഹായമില്ലാതെ ഞങ്ങള്‍ 5 ജി വികസിപ്പിച്ചെടുത്തു,” ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. “ചില ഭാഗങ്ങള്‍ ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വന്നതാകാം. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5 ജി മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. ഇന്ത്യയുടെ 5ജി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടില്ല. ഇത് ഞങ്ങളുടെ സ്വന്തം ഉല്‍പ്പന്നമാണ്,” നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി അവതരിപ്പിച്ചിരുന്നു. 2024 ഓടെ, രാജ്യത്ത് സമ്പൂര്‍ണ്ണ 5 ജി സേവനങ്ങള്‍ ലഭിക്കും.

Related Articles

Back to top button