InternationalLatest

യുക്രെയിന്‍ നാറ്റോ അംഗമായാല്‍ മൂന്നാം ലോക മഹായുദ്ധം

“Manju”

മോസ്കോ : യുക്രെയിന്‍ നാറ്റോയില്‍ അംഗമായാല്‍ മൂന്നാം ലോക മഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനെഡിക്‌റ്റോവിന്റെ മുന്നറിയിപ്പ്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലക്സാണ്ടറുടെ പ്രതികരണം.

ഇത് യുക്രെയിന് വ്യക്തമായി അറിയാമെന്നും യുക്രെയിനെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമെന്നും അലക്സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോയിലേക്ക് അതിവേഗ അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം അവസാനമാണ് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി പറഞ്ഞത്. എന്നാല്‍, 30 അംഗരാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ യുക്രെയിന്റെ അപേക്ഷയ്ക്ക് മേലുള്ള നടപടിക്രമങ്ങള്‍ നാറ്റോ അധികൃതര്‍ ആരംഭിക്കുകയുള്ളൂ.

Related Articles

Back to top button