InternationalLatest

സിഡ്‌നിയില്‍ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

“Manju”

സിഡ്നി: സിഡ്നിയില്‍ അജ്ഞാതന്റെ കുത്തേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ 28 കാരന്‍ ശുഭം ഗാര്‍ഗാണ് അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
ഇയാള്‍ക്ക് 11 കുത്തേറ്റതായാണ് പ്രാഥമിക വിവരം. ശുഭം സിംഗിനെ പരിപാലിക്കാന്‍ സിഡ്നിയില്‍ എത്താന്‍ വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു.
അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കുടുംബം ട്വിറ്ററിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.ആശുപത്രിയില്‍ കഴിയുന്ന ശുഭം ഗാര്‍ഗിന്റെ സഹോദരി കാവ്യ ഗാര്‍ഗാണ് ട്വിറ്റര്‍ വഴി കേന്ദ്ര സര്‍ക്കാരിനെ കാര്യം ധരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് കാവ്യ പോസ്റ്റിട്ടത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സഹോദരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെന്നും പോസ്റ്റില്‍ സഹോദരി പറഞ്ഞു.ശരീരത്തില്‍ അണുബാധ പടരുന്നതായും സഹോദരി വ്യക്തമാക്കി. സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തന്റെ സഹോദരന്റെ അടുത്തെത്താന്‍ ആവശ്യമായ സഹായം ചെയ്ത് നല്‍കണമെന്നും സഹോദരി അപേക്ഷിച്ചു.
അക്രമി പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ പറയുന്നത്. 27-കാരനായ അക്രമിയെ അറസ്റ്റ് ചെയ്തതായും കൊലപാതകശ്രമത്തിന് കേസെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുഭം ഗാര്‍ഗിന്റെ മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുന്‍ പരിചയമില്ലാത്തവരാണ് ഇരുവരുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button