IndiaLatest

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച

“Manju”

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് വോട്ടു ചെയ്യാനാകുക.

വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും വോട്ടുറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലാണ്. മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയെ പിന്തുണക്കുമ്പോള്‍ യുവാക്കള്‍ തരൂരിനൊപ്പമാണെന്നാണ് സൂചന.

Related Articles

Back to top button