InternationalLatest

ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതായിരിക്കും; മന്ത്രി

“Manju”

ദോഹ: അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മികച്ചതാകുമെന്ന് സൗദി വാര്‍ത്തവിനിമയ, ഐ.ടി മന്ത്രി എന്‍ജി. അബ്ദുല്ല അല്‍ സവാഹ. ലോകകപ്പ് ഉദ്ഘാടന മത്സര വേദിയായ അല്‍ഖോറിലെ അല്‍ബെയ്ത് സ്റ്റേഡിയം സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സൗകര്യങ്ങളും അല്‍ ബെയ്ത് പോലെയുള്ള സ്റ്റേഡിയങ്ങളും മനം കുളിര്‍പ്പിക്കുന്നതാണെന്നും ഗള്‍ഫ് മേഖലക്കും അറബ് ജനതക്കും അഭിമാനമാണ് ഖത്തര്‍ ലോകകപ്പെന്നും അല്‍ സവാഹ പറഞ്ഞു.

ലോകകപ്പ് ഫുട്ബാളിന്റെ ഏറ്റവും മികച്ച പതിപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഖത്തര്‍ ലോകകപ്പ് എല്ലാവര്‍ക്കും മികച്ച അനുഭവമായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും സൗദി വാര്‍ത്തവിനിമയ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ വാര്‍ത്തവിനിമയ, ഐ.ടി മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നാഈ, സുപ്രീം കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. യാസിര്‍ അബ്ദുല്ല അല്‍ ജമാല്‍, ഖത്തറിലെ സൗദി സ്ഥാനപതി മന്‍സൂര്‍ ബിന്‍ ഖാലിദ് ഫര്‍ഹാന്‍ അല്‍ സഈദ് രാജകുമാരന്‍ എന്നിവരും സൗദി മന്ത്രിയെ അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ അനുഗമിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഗതാഗത ശൃംഖലയുടെ സുഗമമായ വിന്യാസത്തിനുമുള്‍പ്പെടെ ലോകകപ്പിന് ഉപയോഗിക്കുന്ന സ്റ്റേഡിയത്തിലെ നിരവധി സ്മാര്‍ട്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സംവിധാനങ്ങളും സന്ദര്‍ശനത്തിനിടെ സൗദി മന്ത്രിക്ക് അധികൃതര്‍ വിശദീകരിച്ചു നല്‍കി.

Related Articles

Back to top button