IndiaLatest

ഗോതമ്പ് മാവ് കയറ്റുമതി: പുതിയ ഉത്തരവ് പുറത്തിറക്കി

“Manju”

രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗോതമ്പ് മാവിന്റെ കയറ്റുമതിക്കാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായതിനാല്‍, പ്രത്യേക സാമ്പത്തിക മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. കൂടാതെ, കയറ്റുമതിയുമായി ബന്ധപ്പെട്ട് സംസ്കരണ യൂണിറ്റുകള്‍ക്ക് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുവാദവും നല്‍കിയേക്കും.

ഈ വര്‍ഷം മെയ് മാസം മുതല്‍ ഗോതമ്പിന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഗോതമ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ കഴിഞ്ഞ മാസം ഗോതമ്പ് മാവിന്റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പ്പാദക രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ, അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില ഉയരുന്നതിനുള്ള ആക്കം കൂട്ടി.

Related Articles

Back to top button