KeralaLatest

റഷ്യന്‍ യുദ്ധവിമാനം ബഹുനില കെട്ടിടത്തിലേക്ക് തകര്‍ന്നുവീണു; 4 മരണം

“Manju”

കറാച്ചി : റഷ്യയിലെ തെക്കന്‍ നഗരമായ യെയ്‌സ്കില്‍ ബഹുനില കെട്ടിടത്തില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നാല് മരണം. 25ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരു ഡസനിലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ അപകടത്തിന് തൊട്ടുമുന്നേ ഇജക്‌ട് ചെയ്തിറങ്ങി രക്ഷപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി ഒമ്ബത് മണിയോടെയാണ് അപകടം. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ കെട്ടിടത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. രാത്രി വൈകിയും ഒമ്ബത് നിലയുള്ള കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരും.

എസ്.യു – 34 യുദ്ധവിമാനമാണ് തകര്‍ന്നത്. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു എന്‍ജിന് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ നാല് നിലകളില്‍ തീപിടിത്തം കാര്യമായ നാശം വിതച്ചെന്നാണ് സൂചന. കെട്ടിടത്തിലെ നിരവധി അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍ നശിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും എത്തിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടു. റഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ക്രൈമിയന്‍ ഉപദ്വീപിന് അഭിമുഖമായി അസോവ് കടലിന്റെ തീരത്താണ് യെയ്‌സ്ക് നഗരം സ്ഥിതി ചെയ്യുന്നത്.

Related Articles

Back to top button