IndiaLatest

എച്ച്‌.എ.എല്ലിന്റെ പരിശീലക വിമാനം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

“Manju”

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌..എല്‍) രൂപകല്പന ചെയ്‌ത് തദ്ദേശീയമായി നിര്‍മ്മിച്ച പരിശീലക വിമാനം എച്ച്‌.ടി.ടി – 40 പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുക്കുന്ന പ്രതിരോധ വകുപ്പിന്റെ ഡിഫ് എക്സ്പോ 22 നോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.

ഡിഫ് സ്‌പേസ് ദൗത്യത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ഡീസ എയര്‍ഫീല്‍ഡിന് തറക്കല്ലിട്ടു. പുതിയ ഇന്ത്യയുടെയും അതിന്റെ കഴിവുകളുടെയും ചിത്രമാണ് എക്സ്‌പോ വരച്ചുകാട്ടുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുക്കുന്ന ആദ്യത്തെപ്രതിരോധ എക്സ്പോയാണിത്. 100 സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെ 1300 ലധികം പ്രദര്‍ശകരുള്ള എക്സ്പോ ഇന്ത്യയുടെ കഴിവിന്റെയും സാദ്ധ്യതകളുടെയും നേര്‍ക്കാഴ്ചയാണെന്നും മോദി പറഞ്ഞു.

Related Articles

Back to top button