KeralaLatest

സാംസ്കാരിക ഡിവിഷനുകളിൽ പുതിയ ചുമതലക്കാർ

“Manju”

പോത്തൻകോട് : ആർട്ട്സ് ആന്റ് കൾച്ചർ ഡിപ്പാർട്ട്മെൻറ് ഡിവിഷനുകളായ ശാന്തിഗിരി വിശ്വ സാംസ്കാരികനവോത്ഥാനകേന്ദ്രം, ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി ഓഫീസുകളിൽ പുതിയ ചുമതലക്കാർ വന്നു. ശാന്തിമഹിമ ഇൻചാർജ് ആയി സ്വാമി സത്യചിത്ത് ജ്ഞാനതപസ്വിയും കോർഡിനേറ്റർ ആയി ബ്രഹ്മചാരി എൻ.എം.മനുവും വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോർഡിനേറ്ററായി ബ്രഹ്മചാരി എസ്.വിവേകും ചുമതല ഏറ്റെടുത്തു. ഒക്ടോബർ 20 ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ആർട്ട്സ് ഡിപ്പാർട്ട്മെൻറ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി പുതിയ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. സീനിയർ അഡ്വൈസർ ഡോ.റ്റി.എസ്. സോമനാഥൻ, അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ് എം.പി., സീനിയർ മാനേജർ ഡോ.റ്റി.ഹരിദാസ് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കൺവീനർ ബി.ഷാജി, ശാന്തിമഹിമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button