IndiaLatest

ദീപാവലിക്ക് ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി

“Manju”

ന്യൂയോര്‍ക്ക് സിറ്റി: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്ന് മേയര്‍ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് അസംബ്ലി അംഗം ജെനിഫര്‍ രാജ്‌കുമാറും ന്യൂയോര്‍ക്ക് സിറ്റി സ്‌കൂള്‍ ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും മേയര്‍ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്.
കുറഞ്ഞത് 180 സ്കൂള്‍ പഠനദിനങ്ങള്‍ വേണമെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് വിദ്യാഭ്യാസ നിയമങ്ങള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ സ്കൂള്‍ കലണ്ടറില്‍ കൂടുതല്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ആരും ആചരിക്കാത്ത വാര്‍ഷിക ദിന സ്കൂള്‍ അവധി നീക്കം ചെയ്ത് ദീപാവലി അവധി കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനം.

Related Articles

Back to top button