IndiaKeralaLatest

ബാംഗ്ലൂര്‍ സര്‍ജാപ്പൂര്‍ ആശ്രമത്തില്‍ പൂജചെയ്ത് ജനനി അനവദ്യ ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം സര്‍ജാപ്പൂര്‍ ബ്രാഞ്ചില്‍ ജനനി അനവദ്യ ജ്ഞാനതപസ്വിനി പൂജചെയ്തു. ഇന്ന് (21-10-2022വെള്ളിയാഴ്ച ) രാവിലെ 9.00 ന്റെ ആരാധനയാണ് ജനനി ചെയ്തത്. ‍
ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ മുതിര്‍ന്ന ചില സന്ന്യാസിനിമാര്‍ക്കാണ് ഈ വിജയദശമി മുതല്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിനു് ഗുരു അനുവാദം നല്‍കിയിരിക്കുന്നത്. 1984 ല്‍ ആദ്യമായി സന്യാസദീക്ഷ ലഭിച്ച 34 പേരില്‍ ഉള്‍പ്പെട്ടതാണ് ജനനി അനവദ്യ ജ്ഞാനതപസ്വിനി.


ജനനി അഭേദ ജ്ഞാനതപസ്വിനി, ജനനി പൂജ ജ്ഞാനതപസ്വിനി എന്നിവര്‍ക്കാണ് ജനനി അനവദ്യ ജ്ഞാനതപസ്വിനിയെക്കൂടാതെ ശാന്തിഗിരിയുടെ ബ്രാഞ്ചാശ്രമങ്ങളില്‍ പൂജചെയ്യുന്നതിന് അനുവാദം ലഭിച്ചിട്ടുള്ളത്. ജനനി പൂജ ജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സാകേത് ബ്രാഞ്ചിലും, ജനനി അഭേദ ജ്ഞാനതപസ്വിനി വയനാട് സുല്‍ത്താൻ ബത്തേരിയിലുമുള്ള ആശ്രമത്തിലാണ് പൂജ ചെയ്യുന്നത്. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയാണ് ഇത്തരത്തില്‍ നേരത്തെ പൂജാദികാര്യങ്ങള്‍ ചെയ്തിരുന്നത്.

Related Articles

Back to top button