IndiaLatest

റോപ് വേ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

“Manju”

ബദരിനാഥ്: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടക മേഖലകള്‍ക്കും മറ്റ് പ്രദേശങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന യാത്രാ സംവിധാനമായിരിക്കും റോപ് വേ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ പതിനെട്ടിലേറെ തീര്‍ത്ഥാടനവിനോദസഞ്ചാര മേഖലകളില്‍ സജ്ജമാക്കുന്ന റോപ്‌വേകള്‍ വികസനത്തിന്റെ വേഗത ഇരട്ടിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗൗരീകുണ്ഡ് മുതല്‍ കേദാര്‍നാഥ് വരേയും ഗോവിന്ദ ഘാട്ട് മുതല്‍ ഹേംകുണ്ഡ് സാഹിബ് വരെയുമാണ് റോപ് വേ പദ്ധതിയുടെ ആദ്യഘട്ടം. റോപ് വേ പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാരമ്പര്യവും സംസ്‌കാരവും ഇഴചേര്‍ന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളാല്‍ നിറഞ്ഞതാണ് ഉത്തരാ ഖണ്ഡ്. പൊതുസമൂഹത്തിനും കൂടി ഉപകാരപ്പെടുന്നതോടെ റോപ് വേകള്‍ വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശത്തിന്റെ യാത്ര സൗകര്യത്തിനും ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൈതൃകവും വികസനവും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന്റെ രണ്ട് തൂണുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. റോപ് വേയില്‍ ദിവ്യാംഗരായവര്‍ക്ക് കയറാനും ഇറങ്ങാനും പാകത്തിന് സുരക്ഷാ സംവിധാനവും ഒരുക്കുമെന്നും യുവാക്കളെ രാജ്യത്തെ സുപ്രധാന തീര്‍ത്ഥാടക മേഖലയിലേയ്‌ക്ക് എത്തിക്കാന്‍ റോപ് വേ സംവിധാനത്തിനാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചമോലി ജില്ലയിലെ മാനാ ഗ്രാമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോപ് വേയ്‌ക്കായി തറക്കല്ലിട്ടത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ അവസാന ഗ്രാമമെന്ന നിലയിലാണ് മാന അറിയപ്പെടുന്നത്. ബദരീനാഥിലെ ദര്‍ശനം നടത്തിയ ശേഷമാണ് തറക്കല്ലിടല്‍ നടത്തിയത്. ഭഗവാന്റെ ദര്‍ശനത്തിലൂടെ എന്റെ രാജ്യത്തെ ജനങ്ങള്‍ക്കും ആ അനുഗ്രഹം ലഭിച്ചിരി ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

Related Articles

Back to top button