KeralaLatestThiruvananthapuram

ദേശീയ ആയുര്‍വേദ ദിനം: അന്താരാഷ്ട്രാ വിമാനത്താവളത്തില്‍  വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം : ദേശീയ ആയുര്‍വേദ ദിനമായ ഇന്ന് (2022 ഒക്ടോബര്‍ 22) തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആയുര്‍വേദ വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. ദൈനംദിന ജീവിതവും ആയുര്‍വേദവും എന്ന വിഷിയത്തില്‍ ശാന്തഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ക്ലാസുകള്‍ നയിച്ചത്.

ആഭ്യന്തര ടെർമിനലിനടുത്തുള്ള ഡിജിആർ ഹാളിൽ രാവിലെ 11 മുതൽ 12 വരെ നടന്ന ആയുര്‍വേദ വര്‍ക് ഷോപ്പ്  തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ദര്‍ശൻ സിംഗ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബി.രാജ്കുമാര്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. .ജെന്നിഫര്‍ ലാന്‍സി, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസസ് ലക്ചറര്‍ ഡോ. ബിന്ദിയ അശോകൻ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.   അന്താരാഷ്ട്രാ വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുകേഷ് നന്‍കാനി കൃതജ്ഞത രേഖപ്പെടുത്തി.

തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ സ്റ്റാഫുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button