Latest

അസമിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട്  അൽഖ്വയ്ദ

“Manju”

ദിസ്പൂർ: നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ സാന്നിധ്യം അസമിലെ വിവിധ ജില്ലകളിൽ വ്യാപകമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. എൻഐഎയ്‌ക്കാണ് അന്വേഷണ ചുമതല.

അൽഖ്വയ്ദയുടെ അനുബന്ധ ശാഖയും ബംഗ്ലാദേശ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയുമായ അൻസറുൾ ബംഗ്ലാ ടീം- എബിടി യുമായി നിരന്തരം ബന്ധപ്പെടുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2014-ൽ സ്ഥാപിതമായ എബിടി അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ പ്രവർത്തിച്ച് രാജ്യത്തെ ഇസ്ലാമിക് രാജ്യമാക്കി മാറ്റാനുള്ള പദ്ധതിയിടുന്നതായും വിവരമുണ്ട്.

ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനും യുവാക്കളെ ഭീരകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇന്ത്യയിൽ മതപരമായ ഭീകരാക്രമണം നടത്താനും അസമിലെ അൽ ഖ്വയാദ ഭീകരർ ശ്രമിക്കുന്നതായും എൻഐഎ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

അടുത്തിടെയാണ് ജിഹാദി പ്രവർത്തനങ്ങൾ നടത്തിയതിന് അസമിലെ മദ്രസകൾക്ക് പൂട്ടിട്ടത്. അൽഖ്വയ്ദ ഭീകരർക്ക് പരിശീലനം നൽകിയതിനും സഹായങ്ങൾ നൽകിയതിനുമാണ് മദ്രസകൾ പൂട്ടിച്ചത്. തുടർന്നാണ് വിശദമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.

 

Related Articles

Back to top button