Latest

ചൈനയെ ലോകത്തിന് ആവശ്യം; കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾക്ക് വിശ്വാസം: ഷി ജിൻ പിംഗ്

“Manju”

ബെയ്ജിം​ഗ്: ചൈനീസ് പ്രസിഡൻറായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുപ്പെട്ടതിന് പിന്നാലെ അവകാശവാദവുമായി ഷി ജിൻപിം​​ഗ്. ലോകത്തിന് ചൈനയെ ആവശ്യമാണെന്നാണ് ഷി ജിൻ പിംഗിന്റെ അവകാശവാദം. ചൈനയില്ലാതെ ലോകത്തിന് വികസിക്കാൻ കഴിയില്ല. ചൈനയെ ലോകത്തിന് ആവശ്യമാണ്. 40 വർഷത്തിലേറെയായുള്ള നവീകരണത്തിലും തുറന്നുകൊടുക്കലിനും വേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ശേഷം, തങ്ങൾ രണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഒന്ന്, ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനം. രണ്ട്, ദീർഘകാല സാമൂഹിക സ്ഥിരതയും എന്ന് ഷി ജിൻപിം​​ഗ് പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾക്ക് വിശ്വാസമാണ്. പാർട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനായി താൻ ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്നും കടമകൾ നിറവേറ്റുമെന്നും ചൈനീസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻപിം​​ഗ് പറഞ്ഞു. പാർട്ടിയ്‌ക്കുമേൽ വളർന്ന ഷി ജിൻപിം​​ഗ് മൂന്നാമതും ഭരണം കൈക്കുമ്പിളിൽ ആക്കുകയാണ് ചെയ്തത്. ഷി ഏകാധിപത്യം ചൈനയെ വരിഞ്ഞു മുറുകുമ്പോൾ പലയിടങ്ങളിലും ഷി പിംഗിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ ഉയരുന്നുണ്ട്.

തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അധികാരം നിലനിർത്തുന്നതിനും പാർട്ടിയിലെയും സർക്കാരിലെയും പല പ്രമുഖ നേതാക്കൾക്കും ഷി ജിൻ പിം​ങ്
വധ ശിക്ഷ അടക്കം വിധിച്ചിരുന്നു. ഇത് പാർട്ടിയിൽ തന്നെ എതിർപ്പ് സൃഷ്ടിച്ചു. പാർട്ടിയ്‌ക്ക് മേൽ അധികാരം നേടിയെടുക്കാനും പാർട്ടിയുടെ ഏക നേതാവായി സ്വയം ഉയർത്തപ്പെടാനും വേണ്ടിയുള്ള ശ്രമമാണ് ഷീ ജിൻപിം​​ഗ് നടത്തി വരുന്നത്. രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിലും കൊറോണ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടിട്ടും ഏകാധിപത്യം ഒന്നുകൊണ്ട് മാത്രമാണ് ഷി ജിൻപിം​​ഗ് അധികാരത്തിലേറിയത്.

Related Articles

Back to top button