IndiaLatest

സിട്രാങ് ചുഴലിക്കാറ്റില്‍ ഏഴു മരണം

“Manju”

ധാക്ക: ബംഗ്ലദേശില്‍ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റില്‍ ഒരു കുടുംബത്തിലെ മൂന്നു പേരുള്‍പ്പെടെ ഏഴു മരണം. തലസ്ഥാനമായ ധാക്ക, നാഗല്‍കോട്ട്, ചാര്‍ഫെസണ്‍, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കോക്‌സ് ബസാര്‍ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 576 ക്യാമ്പുകളിലായി ഏകദേശം 28,000 ആളുകളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്.

അടിയന്തര സാഹചര്യം നേരിടാന്‍ 104 മെഡിക്കല്‍ സംഘങ്ങള്‍ സജ്ജമാണെന്നു കോക്‌സ് ബസാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.

 

Related Articles

Back to top button