Latest

ഉറക്കത്തിൽ സ്വപ്നങ്ങൾ കണ്ട് സംസാരിക്കും; പിന്നെ മറന്നു പോകും; കാരണമറിയുമോ?

“Manju”

സിനിമയിൽ കാണിക്കുന്നതു പോലെ ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. എല്ലാ രാത്രിയിലും നമ്മൾ സ്വപ്നം കാണുന്നുണ്ട്. ചിലപ്പോൾ അവ സന്തോഷം നൽകുന്നതായിരിക്കും ചിലപ്പോൾ സങ്കടപ്പെടുത്തുന്നതായിരിക്കും ചിലപ്പോൾ ഭയപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും നമ്മൾ കണ്ട സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാൽ ചില ഘട്ടങ്ങളിൽ നമ്മൾ എത്ര ശ്രമിച്ചാലും ഉറക്കിൽ കണ്ട സ്വപ്നം ഓർത്തെടുക്കാൻ സാധിച്ചെന്നും വരില്ല. മിക്കവരുടെയും പ്രശ്നമാണിത്. എന്താണ് അതിന്റെ കാരണമെന്ന് പലപ്പോഴും നാം ചിന്തിക്കാറുണ്ട്.

നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ തലച്ചോറ് നാല് തലങ്ങളിൽ കൂടിയാണ് കടന്നു പോകുക. അതിൽ ആദ്യ മൂന്നെണ്ണത്തെ നോൺ-റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ്പ് ( NREM ) അല്ലെങ്കിൽ ശാന്തമായ ഉറക്കം എന്നാണ് വിശേഷിപ്പിക്കുന്നത്. നാലാമത്തെ തലമാകട്ടെ റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ്പ് സ്റ്റേജാണ്. മേൽപ്പറഞ്ഞ ആദ്യ മൂന്ന് ഘട്ടത്തിലാണ് നാം ഉറക്കിലേയ്‌ക്ക് വീഴുന്നത്. എന്നാൽ REM സ്റ്റേജിൽ നമ്മൾ സ്വപ്നം കാണുന്നു. എന്നാൾ ഈ ഘട്ടത്തിൽ കാണുന്ന സ്വപ്നങ്ങൾ എന്തു കൊണ്ട് പലപ്പോഴും നമ്മൾ മറന്നു പോകുന്നു എന്നതാണ് ചോദ്യം.

REM ഘട്ടം ഒരു ‘active forgetting'(സജീവമായ മറക്കൽ) സ്റ്റേജ് കൂടിയാണ് എന്നാണ് ഇതിന് ​ഗവേഷകർ നൽകുന്ന ഉത്തരവ്. ഒരു തരം ന്യൂറോൺ ആണ് ഈ മറവിക്ക് സഹായിക്കുക. ഇവ തന്നെയാണ് നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്നതും. നമ്മളെ ഉറക്കത്തിലേക്ക് വീഴാൻ സഹായിക്കുന്നത് ഓറെക്സിൻ / ഹൈപ്പോക്രെറ്റിൻ എന്ന ഹോർമോൺ ആണെന്ന് ​ഗവേഷകർ പറയുന്നു. ഇത് നിർമിക്കുന്ന ന്യൂറോണുകൾക്ക് നാശം സംഭവിക്കുമ്പോൾ ആണ് നാർകോലെപ്സി എന്ന സ്ഥലകാലബോധം നഷ്ടമാകുന്ന ഉറക്കരോഗം പിടികൂടുക എന്ന് ഇവർ പറയുന്നു.

മെലാനിൻ കോൺസൻട്രേറ്റിങ് ഹോർമോൺ (MCH) ഉറക്കത്തിന്റെ നാലാം ഘട്ടത്തിലാണ് ഏറ്റവുമധികം പുറപ്പെടുവിക്കുക. എന്നാൽ ഗവേഷകർ എലികളിൽ നടത്തിയ പഠനപ്രകാരം MCH ന്യൂറോണുകൾ ആണത്രേ തലച്ചോറിനെ ചില കാര്യങ്ങൾ മറക്കാൻ സഹായിക്കുന്നത്. തലച്ചോറിലെ ഹിപ്പോ കാമ്പസിൽ വിവരങ്ങൾ രേഖപ്പെടുത്താതെ ഇരിക്കാൻ കാരണമായി പറയുന്നതും ഈ ഹോർമോൺ ആണെന്നു ഗവേഷകർ പറയുന്നു. ഉറക്കത്തിന്റെ നാലാം ഘട്ടത്തിൽ കാണുന്ന സ്വപ്‌നങ്ങൾ ഇതുകൊണ്ടു തന്നെയാണ് പലപ്പോഴും നമുക്ക് ഓർക്കാനാവാത്തത്.

Related Articles

Back to top button