Latest

എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

“Manju”

തിരുവനന്തപുരം: എൽദോസ് കുന്നപ്പിളളിൽ എംഎൽഎയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹർജി നൽകുമെന്നും സർക്കാർ അറിയിച്ചു. അന്വേഷണസംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ സന്ദർശിച്ചു. ബലാൽസംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ.

എൽദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെ പത്ത് മുതൽ അഞ്ചര വരെ എംഎൽഎയെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്.

മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശമുണ്ട്. മൊബൈൽ ഫോൺ ഇന്നലെ അന്വേഷണസംഘത്തിന് നൽകിയിരുന്നു. ഈ ഫോൺ തന്നെയാണോ സംഭവ ദിവസങ്ങളിൽ എംഎൽഎ ഉപയോഗിച്ചത് എന്നറിയാനായി ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കും.വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Related Articles

Back to top button