IndiaLatest

ഇന്ത്യയിലെ ഏറ്റവും വിലയേറിയ റിയല്‍ എസ്‌റ്റേറ്റ് ഡീല്‍, 1.72 കോടിക്ക്

“Manju”

ഇന്ർഡോര്‍ : ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വിലപിടിപ്പുള്ള റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡീല്‍ കഴിഞ്ഞദിവസം നടന്നു.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പ്രസിദ്ധമായ ശ്രീ ഖജ്‌രാന ഗണേശ ക്ഷേത്രത്തിന് സമീപത്താണ് ‘വിലപിടിപ്പുള്ള’ ഈ കട സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോര്‍ വികസന അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല. ഒരു ചതുരശ്ര അടിക്ക് 2.47 ലക്ഷം രൂപവച്ചാണ് ലേലം കൊണ്ടത്. 40 ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 1.72 കോടിക്കും. ദേവേന്ദ്ര രത്തോര്‍ എന്നയാളാണ് ലേലം പിടിച്ചത്.
ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു കട 30 വര്‍ഷത്തേക്ക് ലീസിന് പോയതായിരുന്നു ആ ഡീല്‍. 1.72 കോടിക്കാണ് കട ലേലത്തില്‍ പോയത്. ഇനി കടമുറിയുടെ വലിപ്പം എത്രയാണെന്ന് കൂടി കേട്ടോളൂ..വെറും 69.5 ചതുരശ്ര അടി.
രാജ്യത്തെ ഒരു വാണിജ്യ സ്ഥാപനത്തിന് സ്ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ ലഭിച്ച ഏറ്റവും വലിയ തുകയാണ് ഇതെന്നാണ് അധികാര്കിള്‍ പറയുന്നത്. 30 വര്‍ഷമാണ് നടത്തിപ്പ് കാലാവധി. ഇക്കാലമത്രയും ക്ഷേത്രത്തിലേക്കുള്ള പൂജാ സാധനങ്ങളല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ പാടില്ല. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ ദിവസവും ഗണേശ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്.

Related Articles

Back to top button