KeralaLatest

ദീപ്തി നായര്‍ മന്ത്ര ന്യൂ ജേഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ്

“Manju”

ന്യൂ ജേഴ്‌സി: ദീപ്തി നായര്‍ ‘മന്ത്ര’യുടെ ന്യൂ ജേഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളില്‍ മലയാളി വനിതകള്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. മന്ത്രയുടെ നേതൃ നിരയിലും ന്യൂ ജേഴ്‌സി റീജിയന്‍ ചെയ്യുന്ന സംഭാവനകള്‍ നിസ്തുലമാണ്. ആ നിരയിലെ ശ്രദ്ധേയമായ മുഖങ്ങളില്‍ ഒന്നായ ദീപ്തി നായര്‍ കലാ സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

2020-ല്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയില്‍ (KANJ) പ്രസിഡന്റായിരുന്ന അവര്‍ നിലവില്‍ ട്രസ്റ്റി ബോര്‍ഡിന്റെ ഭാഗവുമാണ്. 2020-2022 കാലയളവില്‍ വിമന്‍സ് ഫോറത്തില്‍ ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിലെ ഗ്ലോബല്‍ സേഫ്റ്റി സ്ട്രാറ്റജിയിലും റിസ്ക് മാനേജ്മെന്റിലും അവര്‍ ജോലി ചെയ്യുന്നു, സംഗീതത്തിലും കലകളിലും ഒരുപോലെ അഭിനിവേശമുള്ള അവര്‍ വിവിധ ഹ്രസ്വ, ഫീച്ചര്‍ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

2019 മുതല്‍ മിത്രാസ് ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്യുന്നു. അടുത്ത വര്‍ഷം ആദ്യം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തന്റെ ആദ്യ ഷോര്‍ട്ട് ഫിലിമിന്റെ പണിപ്പുരയിലാണ്. ഭര്‍ത്താവ് സത്യന്‍ നായര്‍. മകള്‍ റിയ.

Related Articles

Back to top button