KeralaLatestWayanad

സുൽത്താൻ ബത്തേരി ആശ്രമത്തില്‍ ജനനി അഭേദ ജ്ഞാനതപസ്വിനി ആരാധന നടത്തി

“Manju”

സുല്‍ത്താൻ ബത്തേരി (വയനാട്) : ശാന്തിഗിരി ആശ്രമം സുല്‍ത്താൻ ബത്തേരി ബ്രാഞ്ചില്‍ സര്‍വ്വാദരണീയ ജനനി അഭേദ ജ്ഞാനതപസ്വിനി ആരാധന നടത്തി. ഇന്നലെ (27-10-2022 വ്യാഴം) രാവിലെ 6 മണിയുടെ ആരാധനയോടെയാണ് ജനനി ആശ്രമത്തില്‍ ആരാധനയുടെ പൂജ ചെയ്തത്. ആരാനയ്ക്ക് ശേഷം തീര്‍ത്ഥവും ഭസ്മവും ജനനി ഭക്തര്‍ക്ക് വിതരണം ചെയ്തു. ഒക്ടോബര്‍ 5 ന് വിജയദശമിയോടനുബന്ധിച്ച ശാന്തിഗിരി ആശ്രമത്തില്‍ മുതിര്‍ന്ന മൂന്ന് സന്ന്യാസിനിമാര്‍ക്ക് പൂജ ചെയ്യുവാനുള്ള അനുവാദം ഗുരു നല്‍കിയിരുന്നു. ബാംഗ്ലൂരിലെ സര്‍ജാപ്പൂര്‍ ആശ്രമത്തില്‍ ജനനി അനവദ്യ ജ്ഞാനതപസ്വിനി ഇതിന് മുൻപ് പൂജ ചെയ്തു തുടങ്ങി. ന്യൂഡല്‍ഹിയിലെ സാകേത് ബ്രാഞ്ചില്‍ ചുമതലയുള്ള ജനനി പൂജ ജ്ഞാനതപസ്വിനിയാണ് പൂജചെയ്യുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ള മറ്റൊരാള്‍.

 

Related Articles

Back to top button