IndiaLatest

പത്തുവര്‍ഷത്തില്‍ ഷഡ്പദങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

“Manju”

 

ന്യൂഡല്‍ഹി : മനുഷ്യന്‍ പ്രകൃതിയ്‌ക്ക് വരുത്തുന്ന നാശമെന്തെന്ന് അറിയാന്‍ ഷഡ്പഡങ്ങളുടെ എണ്ണത്തിലെ കുറവ് പരിശോധിച്ചാല്‍ മതിയെന്ന് ശാസ്ത്ര ലോകം. കഴിഞ്ഞ പത്തുവര്‍ഷത്തെ മാത്രം കണക്കില്‍ 41 ശതമാനം കുറവാണ് ആകെ ഷട്പദങ്ങളില്‍ വന്നിരിക്കുന്നത്. ഈ കണക്ക് എട്ടു തരം ഷട്പദങ്ങളെ മാത്രം നിരീക്ഷിച്ചതില്‍ നിന്നും ലഭിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാഡിസ് ഫ്‌ലൈസ് എന്ന് വിളിക്കുന്ന ഒരു തരം നീളമുള്ള ഈച്ചകളുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നിരിക്കുന്നത്. 68 ശതമാനമാണ് പത്ത് വര്‍ഷത്തിനകം കുറഞ്ഞത്. ചിത്രശലങ്ങളാണ് അപകടകരമായി കുറഞ്ഞിരിക്കുന്നത്. 53 ശതമാനമാണ് കുറവ്. ചുവന്ന നിറത്തിലുള്ള ആഗോള പ്രശസ്തമായ ബീറ്റില്‍ വണ്ടുകളുടെ എണ്ണത്തില്‍ 49 ശതമാനവും തേനീച്ചകളുടെ എണ്ണത്തില്‍ 46 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്.

രണ്ടു തരം തുമ്പികളിലും പഠനം നടന്നിരിക്കുന്നു. ഓണത്തുമ്പികളുടേയും ചെറിയ തുമ്ബികളുടേയും എണ്ണത്തില്‍ 37 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. പാറക്കൂട്ടങ്ങളില്‍ കാണുന്ന നീളമേറിയ കാലുകളുള്ള ഈച്ചകളില്‍ 35 ശതമാനവും മണിയനീച്ചകളെന്ന് വിളിക്കുന്ന വലിയ ഈച്ചകളില്‍ 25 ശതമാനവും കുറവ് വന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തില്‍ ഭക്ഷ്യധാന്യങ്ങളുടേയും പഴങ്ങളുടേയും വളര്‍ച്ചയ്‌ക്ക് ഷഡ്പദങ്ങള്‍ വഹിക്കുന്ന പങ്കിനെ പരിശോധിച്ചാല്‍ ഈ കുറവ് വലിയ ആശങ്കയാണ് പങ്കുവെയ്‌ക്കുന്നത്. പരാഗണം നടത്താന്‍ സഹായിക്കുന്ന ഷഡ്പദങ്ങള്‍ ഇല്ലാതായാല്‍ മനുഷ്യന്‍ പട്ടിണി കിടന്ന് മരിക്കുമെന്ന സത്യമാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.

 

Related Articles

Back to top button