KeralaLatest

സിബിഎസ്ഇ കലോത്സവം : ശാന്തിഗിരി വിദ്യാഭവൻ വിജയത്തിളക്കത്തിൽ

“Manju”

തിരുവനന്തപുര: ക്യാപിറ്റൽ ഡിസ്ട്രിക്ട് സിബിഎസ്ഇ കലോത്സവത്തിന് ഇന്ന് ഔപചാരികമായി തിരിതെളിഞ്ഞു. ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്ന കലോത്സവത്തിന്റെ ഇതുവരെയുള്ള മെഡല്‍ നിലയില്‍ വിവിധ കലാമത്സരങ്ങളിൽ ശാന്തിഗിരിയിലെ വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ മാറ്റുയ്ക്കുന്നു. ദഫ് മുട്ട് ഹൈസ്കൂൾ വിഭാഗത്തിൽ ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. മൈം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഡാൻസ് യു.പി. വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി വിജയം തുടരുകയാണ്.

മാപ്പിളപാട്ട് (സീനിയർ സെക്കന്ററി ) വിഭാഗത്തില്‍ ഫൗസിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ അറബിക് പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനവും ശാന്തിഗിരി വിദ്യാഭവന് ലഭിച്ചു. ഗുരുപ്രിയ ആര്‍.ന് ഇംഗ്ലീഷ് പ്രസംഗത്തില്‍ കാറ്റഗറി ഒന്നില്‍ മൂന്നാം സ്ഥാനവും ലഭിച്ചപ്പോള്‍ മാപ്പിള പാട്ടില്‍ സെക്കന്റ് പ്രൈസ് ബിൻസ ബി കരസ്ഥമാക്കി. മലയാളം പദ്യപാരായണത്തില്‍ രത്നം ബി രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും ശാന്തിഗിരി വിദ്യാഭവൻ കരസ്ഥമാക്കി. വിവിധ വ്യക്തിഗത മത്സരങ്ങളിൽ സമ്മാനങ്ങൾ നെടിക്കൊണ്ട് ശാന്തിഗിരി വിദ്യാഭവൻ സ്കൂൾ വിജയഗാഥ തുടരുകയാണ്.

Related Articles

Check Also
Close
  • ……
Back to top button