EntertainmentLatest

“നിഷിദ്ധോ’ നവം. 11 ന്‌ തീയറ്ററുകളില്‍

“Manju”

തിരുവനന്തപുരം :  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിയില്‍ നിര്‍മിച്ച ആദ്യ സിനിമ “നിഷിദ്ധോ’ നവംബര്‍ 11ന് തീയറ്ററുകളിലേക്ക്.
താര രാമാനുജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡ്സില്‍ (ഒഐഎഫ്‌എഫ്‌എ) മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു.
വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനും സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കോര്‍പ്പറേഷന്‍ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതി ആരംഭിച്ചത്. വര്‍ഷത്തില്‍ രണ്ട് സിനിമയാണ് ഇതുവഴി നിര്‍മിക്കുന്നത്.  26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ ആര്‍ മോഹനന്‍ പുരസ്കാരം നിഷിദ്ധോയിലൂടെ താര രാമാനുജന്‍ നേടിയിരുന്നു.

Related Articles

Back to top button