LatestThiruvananthapuram

ആർഎസ്പി നേതാവ് പ്രൊഫ ടി.ജെ.ചന്ദ്രചൂഡൻ അന്തരിച്ചു

“Manju”

തിരുവനന്തപുരം: ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചചൂഡന്‍ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

കോളേജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന്‍ പി.എസ്.സി. അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. സംസ്കാരം മറ്റന്നാൾ നടത്തും.

 

Related Articles

Back to top button