KeralaLatest

ഫുട്ബോൾ താരം പി.പി. കുഞ്ഞിക്കോയ അന്തരിച്ചു

“Manju”

കോഴിക്കോട്ടെ പഴയകാല ഫുട്ബോൾ താരമായ പി.പി. കുഞ്ഞിക്കോയ (ലെഫ്റ്റ് ഔട്ട് കുഞ്ഞു – 85) നൈനാംവളപ്പ് പള്ളിയുടെ സമീപമുള്ള പി.പി. ഹൗസിൽ നിര്യാതനായി. സിറ്റി കമ്പാനിയൻസ്, ഇൻഡിപെൻഡൻ്റ്, യുണീവേർസൽ, ജിംഖാന, മലബാർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ പഴയകാല ഫുട്ബോൾ ക്ലബ്ബുകളി ൽ കളിച്ചിരുന്നു.

കേരളത്തിലും പുറത്തുമുള്ള ഒട്ടേറെ ടൂർണ്ണമെന്റുകളിലൂടെ മുബൈയിലെ പ്രസിദ്ധമായ റോവേർസ് കപ്പ് ടൂർണ്ണമെന്റിലും കളിച്ചിരുന്നു.
ഭാര്യ: ആയിശബി, മക്കൾ: ഫിറോസ് (ജാക് & ജിൽ, കോയെൻകോ ബസാർ), അബിനാസ് (പെലൊട്ടോൺ സ്പോർട്സ്), ഫാരിസ, ഹസീന.

Related Articles

Back to top button